1) അവൽ - 1 കപ്പ് ( 2 മിനിട്ട് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുക്കുക )
2) ഉരുളക്കിഴങ്ങ് വലുത് - 2 (പുഴുങ്ങി , തൊലികളഞ്ഞ് നന്നായി പൊടിച്ചെടുക്കുക )
3) നിലക്കടല- 2 സ്പൂണ്‍ ( വറുത്തു പൊടിച്ചെടുക്കുക )
4) പച്ചമുളക് - 2-3 എണ്ണം പൊടിയായി അരിഞ്ഞെടുക്കുക
5) ഇഞ്ചി - 1 ടീ സ്പൂണ്‍ (പൊടിയായി അരിഞ്ഞത് )
6) മല്ലിയില - പൊടിയായി അരിഞ്ഞത്
7) മഞ്ഞൾപ്പൊടി- 1/4 ടീ സ്പൂണ്‍
8) ഗരം മസാല or Chatt മസാല- 1 ടീ സ്പൂണ്‍
9) ഉപ്പ് - ആവശ്യത്തിന്
10)റൊട്ടിപ്പൊടി - ആവശ്യത്തിന്
11)കടലമാവ് - 3 - 4 ടേബിൾ സ്പൂണ്‍
12)എണ്ണ - വറുക്കാൻ ആവശ്യമായത്
1 മുതൽ 9 വരെ ഉള്ളവ നന്നായി കുഴച്ചു യോജിപ്പിച്ച് ചെറിയ ഉരുളകൾ ആയി ഉരുട്ടി കട്ട്ലറ്റിന്റെ ആകൃതിയിൽ കൈവെള്ളയിൽ വച്ച് പരത്തി എടുക്കുക .
കടലമാവ് അല്പം വെള്ളമൊഴിച്ച് നല്ല അയവിൽ കലക്കുക.
ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ പരത്തി വച്ചിരിക്കുന്ന കൂട്ട് ഓരോന്നായി കടലമാവിൽ മുക്കി എടുത്തു റൊട്ടിപ്പൊടിയിൽ ഉരുട്ടി എടുത്തു എണ്ണയിലിട്ട് വറുത്തു കോരുക .
ചൂടോടെ റ്റൊമറ്റൊ സോസിന്റെ കൂടെ ആസ്വദിക്കൂ
0 comments:
Post a Comment