ഇടിച്ചക്ക
തേങ്ങ ചിരകിയത്
പച്ചമുളക് / വറ്റൽമുളക്
ജീരകം - 1/4 സ്പൂണ്‍
മഞ്ഞൾപ്പൊടി
കറിവേപ്പില
ഉപ്പ്
കടുക് , ഉഴുന്നുപരിപ്പ് , വറ്റൽമുളക് , വെളിച്ചെണ്ണ
ഇടിച്ചക്ക തൊലി കളഞ്ഞു ചതുരക്കഷ്ണങ്ങളായി നുറുക്കുക
അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ടു വേവിച്ചെടുക്കുക
വെന്ത കഷ്ണങ്ങൾ ഉടച്ചെടുക്കുക
തേങ്ങയും കുറച്ചു കറിവേപ്പിലയും ജീരകവും മുളകും ചതച്ചെടുക്കുക
ചൂടായ ചീനച്ചട്ടിയിൽ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിൽ കടുകും ഉഴുന്നുപരിപ്പും വറ്റൽമുളകും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക
ഇതിലേക്ക് ഉടച്ചു വച്ചിരിക്കുന്ന ഇടിച്ചക്ക ചേർത്ത് ജലാംശം നഷ്ടപെടുന്നത് വരെ ഇളക്കി , തെങ്ങാക്കൂട്ടു ചേർത്തിളക്കുക.
തോരൻ പാകമായാൽ തീ കെടുത്താം
0 comments:
Post a Comment