കാന്താരി അച്ചാര്‍

കാന്താരി -- ഞെട്ടു കളഞ്ഞു നെടുകെ കീറിയത്
(ഞാന്‍ ഈ ഉണ്ട മുളക് കൂടി ഇട്ടാരുന്നു ..അത് നെടുകെ കീറി ഇട്ടാല്‍ ഈ അച്ചാര്‍ കൂട്ടാന്‍ ഞാന്‍ ബാക്കീ ഉണ്ടാവില്ല smile emoticon )
കടുക്‌ - ഉലുവ -- ഇത്തിരി നേരം വെയിലത്ത്‌ വെച്ച് ചൂടാക്കി ചതച്ചത് ..
മുളകുപൊടി - രണ്ടു വലിയ സ്പൂണ്‍ .
കായം -- ഒരു കുഞ്ഞി കഷ്ണം
കറിവേപ്പില - രണ്ടു തണ്ട്
ഇഞ്ചി ,വെളുത്തുള്ളി -- രണ്ടു സ്പൂണ്‍ .
ഉപ്പ് (കല്ലുപ്പ് ) --പാകത്തിന് .
വിനാഗിരി - രണ്ടു സ്പൂണ്‍ .
ഇത്രേം മതി .
മുളക് പൊടി , കടുക്,ഉലുവ ചതച്ചത് ,കായപ്പൊടി ഇത്തിരി വെള്ളം ചേര്‍ത്ത് തിക്ക് ആയിട്ട് മാറ്റി വെക്കുക
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക .
പിന്നെ കറിവേപ്പില കൂടെ ഇടുക . ( എണ്ണ മുഴുവന്‍ ആ മണം വരും )
കായം ഒന്ന് വരുത് കോരുക --- തണുത്തിട്ട് പൊടിച്ചാ മതി smile emoticon
ഇഞ്ചി ,വെളുത്തുള്ളി മൂപ്പിക്കുക ...വെളുത്തുള്ളി ബ്രൌണ്‍ നിറമാകുമ്പോള്‍ ഉലുവ പൊടിയും കായപൊടിയും ഇട്ട മിശ്രിതം ഉപ്പു ചേര്‍ത്തിളക്കുക.
പച്ചമണം മാറുമ്പോ അതിലേക്കു കാന്താരി ചേര്‍ത്ത് അല്‍പനേരം ഇളക്കുക .
തണുത്തിട്ട് വിനാഗിരി ഒഴിച്ച് കുപ്പീല്‍ ,ഭരണീല്‍ ആക്കി വെക്കാം .. smile emoticon നാലഞ്ചു ദിവസം കഴിഞ്ഞ്ട്ടു ഉപയോഗിച്ചാ ഒറിജിനല്‍ ടേസ്റ്റ് കിട്ടും

0 comments:

Post a Comment