കൂർക്ക മെഴുക്കുപുരട്ടി

ചേരുവകള്‍:
കൂര്‍ക്ക – 1/2 kg
വെളുത്തുള്ളി – 1 തുടം
ചെറിയ ഉള്ളി – 15 എണ്ണം
കറിവേപ്പില – 2 തണ്ട്
ചതച്ച വറ്റല്‍ മുളക് - 2 ടീസ്പൂണ്‍
വറ്റല്‍ മുളക് – 2 എണ്ണം
കടുക് - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിനു
ഉപ്പ്‌ - ആവശ്യത്തിനു
തയ്യാറാക്കുന്ന വിധം:
കൂര്‍ക്ക തോല് കളഞ്ഞു കഷ്ണങളാക്കി കഴുകി വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.
വെളുത്തുള്ളി, ചെറിയ ഉള്ളി ചതച്ചെടുക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പിലയും, വറ്റല്‍ മുളകും ചേര്‍ത്തിട്ട് , ചതച്ചു വെച്ചിരിക്കുന്ന വെളുത്തുള്ളി, ചെറിയ ഉള്ളിയും ഇട്ടു നന്നായി ബ്രൌണ്‍ നിറമാകുന്നതു വരെ മൂപ്പിക്കുക.
ഇതിലേക്ക് ചതച്ച വറ്റല്‍മുളക് ചേര്‍ത്തു യോജിപ്പിച്ച് കൂര്‍ക്ക ഇട്ടു നന്നായി ഇളക്കി 10 മിനുട്ട് ചെറു തീയില്‍ വേവിച്ചു എടുക്കുക.

0 comments:

Post a Comment