ആവശ്യമുള്ള സാധനങ്ങൾ:
മത്തങ്ങ - അരക്കിലോ
വന്‍പയർ - 100-150 ഗ്രാം.
തേങ്ങ ചിരകിയത് - ഒരു വലിയ മുറി.
ജീരകം - 2 സ്പൂൺ
മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് - ആവശ്യത്തിന്
കടുക്,മുളക്, കറിവേപ്പില, വെളിച്ചെണ്ണ - വറുത്തിടാൻ ആവശ്യമുള്ളത്.
വന്‍പയർ - 100-150 ഗ്രാം.
തേങ്ങ ചിരകിയത് - ഒരു വലിയ മുറി.
ജീരകം - 2 സ്പൂൺ
മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് - ആവശ്യത്തിന്
കടുക്,മുളക്, കറിവേപ്പില, വെളിച്ചെണ്ണ - വറുത്തിടാൻ ആവശ്യമുള്ളത്.
ഉണ്ടാക്കുന്ന വിധം:
പയർ വെള്ളമൊഴിച്ച് കുക്കറിൽ വേവിച്ചുവയ്ക്കുക. രണ്ടുമൂന്നു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തിയശേഷം വേവിച്ചാൽ നന്നായിരിക്കും. മത്തങ്ങ നുറുക്കി വെള്ളമൊഴിച്ച് പാകത്തിന് ഉപ്പും, മഞ്ഞൾപ്പൊടിയും, മുളകുപൊടിയും ചേർത്ത് വേവിക്കുക. (കുക്കറിൽ വേവിക്കേണ്ട ആവശ്യമില്ല). തേങ്ങ ചിരകിയത് പകുതി മാറ്റിവയ്ക്കുക. ബാക്കി പകുതി ജീരകം ചേർത്ത് നന്നായി അരച്ചെടുക്കുക. മത്തങ്ങ വെന്താൽ വേവിച്ചു വച്ച പയർ ചേർത്ത് എല്ലാം കൂടി ഒന്നുടച്ചു യോജിപ്പിക്കുക. അതിനുശേഷം തേങ്ങ അരച്ചതു ചേർത്ത് ഒന്നു തിളച്ചാൽ വാങ്ങിവയ്ക്കുക.
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും വറുക്കുക. (എരിശ്ശേരിയ്ക്ക് മുളകും കറിവേപ്പിലയും വറുത്തിടണമെന്ന് നിർബന്ധമില്ല. ഞങ്ങളുടെ വീട്ടിൽ പണ്ട് കടുകും തേങ്ങയും മാത്രമേ ഉപയോഗിക്കാറുള്ളൂ). കടുകു പൊട്ടിയാലുടൻ നേരത്തെമാറ്റിവച്ച തേങ്ങ അതിലേക്ക് ഇട്ട് വറുക്കുക. തേങ്ങ നന്നായി മൂക്കണം.(പുളിയുറുമ്പിന്റെ നിറത്തിലാവുന്നതാണത്രേ ശരിയായ പാകം!) വറുത്ത ചേരുവകൾ ചേർത്ത് ഇളക്കിയാൽ എരിശ്ശേരി റെഡി!
0 comments:
Post a Comment