ബീഫ് സ്റ്റ്യൂ
ചേരുവകള്‍:
ബീഫ് - അര കിലോ
സവാള - 2 എണ്ണം
പച്ചമുളക് - 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടേബിള്‍ സ്പൂണ്‍
കാരറ്റ് – 1 എണ്ണം
ബീന്‍സ് – 8-10 എണ്ണം
ഗ്രീന്‍ പീസ് - 50 ഗ്രാം
ഉരുളക്കിഴങ്ങ് -1 എണ്ണം
കറിവേപ്പില – 2 തണ്ട്
അണ്ടിപ്പരിപ്പ് - 1/4 കപ്പ് (കുതിര്‍ത്ത് അരച്ചത്)
അണ്ടിപ്പരിപ്പ് , കിസ്മിസ് – 10-12 എണ്ണം വീതം
ഏലക്കായ – 4 എണ്ണം
ഗ്രാമ്പു, പട്ട - ഇടത്തരം കഷ്ണം
തക്കോലം, ജാതിപത്രി - 1 വീതം
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
രണ്ടാംപാല്‍ - ഒന്നര കപ്പ്
ഒന്നാംപാല്‍ - 1 കപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിനു
നെയ്യ് – 1 ടീസ്പൂണ്‍
ഉപ്പ്
സവാള - 2 എണ്ണം
പച്ചമുളക് - 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒന്നര ടേബിള്‍ സ്പൂണ്‍
കാരറ്റ് – 1 എണ്ണം
ബീന്‍സ് – 8-10 എണ്ണം
ഗ്രീന്‍ പീസ് - 50 ഗ്രാം
ഉരുളക്കിഴങ്ങ് -1 എണ്ണം
കറിവേപ്പില – 2 തണ്ട്
അണ്ടിപ്പരിപ്പ് - 1/4 കപ്പ് (കുതിര്‍ത്ത് അരച്ചത്)
അണ്ടിപ്പരിപ്പ് , കിസ്മിസ് – 10-12 എണ്ണം വീതം
ഏലക്കായ – 4 എണ്ണം
ഗ്രാമ്പു, പട്ട - ഇടത്തരം കഷ്ണം
തക്കോലം, ജാതിപത്രി - 1 വീതം
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
രണ്ടാംപാല്‍ - ഒന്നര കപ്പ്
ഒന്നാംപാല്‍ - 1 കപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിനു
നെയ്യ് – 1 ടീസ്പൂണ്‍
ഉപ്പ്
പാകംചെയ്യുന്നവിധം:
കഴുകി നുറുക്കി വെച്ചിരിക്കുന്ന ബീഫ് , ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും കഷണങ്ങള്‍ ആക്കി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേര്‍ത്തു ഒരു വിസില്‍ വരുന്നത് വരെ കുറച്ചു വെള്ളം ഒഴിച്ച് കുക്കറില്‍ വേവിക്കുക.
കാരറ്റ് , ബീന്‍സ്, ഗ്രീന്‍ പീസ് എന്നിവ ചെറു കഷണങ്ങള്‍ ആക്കി ആവിയില്‍ 10 മിനുട്ട് വേവിച്ചെടുക്കുക. ( കളര്‍ നഷ്ടപ്പെടാതിരിക്കാനാണ് ആവിയില്‍ വേവിക്കുന്നത് . ഓവനിലും വേവിച്ചെടുക്കാം )
കശുവണ്ടി പരിപ്പും കിസ്മിസും നെയ്യില്‍ ചെറുതായി വറുത്തു മാറ്റി വെക്കണം .
ഏലയ്ക്ക, കറുവപ്പട്ട, ഗ്രാമ്പൂ , ജാതിപത്രി , തക്കോലം എന്നിവ പതുക്കെ പൊടിക്കുക. ഫ്രൈയിംഗ് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി, പൊടിച്ചത് ഇട്ട് വറുക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി , പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. സവാള ബ്രൗണ്‍ നിറമാവരുത്.
ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്തു യോജിപ്പിക്കുക.
അതിനു ശേഷം രണ്ടാംപാല്‍ ചേര്‍ത്ത് അടച്ച് വേവിക്കുക.
അതിനു ശേഷം രണ്ടാംപാല്‍ ചേര്‍ത്ത് അടച്ച് വേവിക്കുക.
ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് 5 – 6 മിനുട്ട് ചെറു തീയില്‍ വേവിക്കുക. ഒന്നാം പാലില്‍ കശുവണ്ടി അരച്ചത് ചേര്‍ത്തു ഇതിലേക്ക് ഒഴിക്കുക. ഗ്രേവി കട്ടിയാവുംവരെ ചെറുതീയില്‍ വേവിക്കണം.
നെയ്യില്‍ വറുത്തു വെച്ചിരിക്കുന്ന കശുവണ്ടി പരിപ്പും കിസ്മിസും ഇതിലേക്ക് ചേര്‍ത്തു വാങ്ങാം
0 comments:
Post a Comment