ട്രാവന്‍കൂര്‍ ചില്ലി ഫിഷ്- Travancore chilly fish

ചേരുവകള്‍
വറുക്കുവാന്‍
1 മീന്‍ (നീളത്തില്‍ കഷ്ണങ്ങളാക്കിയത്) – 500 ഗ്രാം
2 മൈദ – 500 ഗ്രാം
3 കോണ്‍ഫഌര്‍ – 25 ഗ്രാം
4 മുട്ട – 2 എണ്ണം
5 ഉപ്പ് – ആവശ്യത്തിന്
6 കാശ്മീരി മുളകുപൊടി – 3 ടീസ്പൂണ്‍
7 ഇഞ്ചി (അരച്ചത്) – 2 ടേബിള്‍ സ്പൂണ്‍
8 വെളുത്തുള്ളി ( അരച്ചത്) – 2 ടേബിള്‍ സ്പൂണ്‍
9 നാരങ്ങാനീര് – 3 ടീസ്പൂണ്‍
10 വെള്ളം – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
മൈദയും കോണ്‍ഫഌവറും വെള്ളത്തില്‍ കട്ടയില്ലാതെ കുഴച്ചെടുത്ത് 4 മുതല്‍ 9 വരെ ചേരുവകളുമായി ചേര്‍ത്ത് അര മണിക്കൂര്‍ വയ്ക്കുക. അതിശേഷം മീന്‍ അതില്‍ മുക്കി വറുത്തെടുക്കുക.
കറിക്ക്
1 തേങ്ങ (തിരുമിയത്) – ഒന്നര കപ്പ്
2 കടുക് – 2 ടീസ്പൂണ്‍
3 ചുവന്നുള്ളി – അരക്കപ്പ്
4 വറ്റല്‍മുളക് (മുറിച്ചത്) – 2 ടേബിള്‍ സ്പൂണ്‍
5 കറിവേപ്പില – 2 രണ്ട്
6 ഉപ്പ് – ആവശ്യത്തിന്
7 ഇഞ്ചി(അരിഞ്ഞത്)- 1 ടേബിള്‍ സ്പൂണ്‍
8 കാശ്മീരി മുളകുപൊടി – 30 ഗ്രാം
9 പച്ചമുളക് (കീറിയത്) – 6 എണ്ണം
10 വെളിച്ചെണ്ണ – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കടുകിട്ട്് പൊട്ടുമ്പോള്‍ ഇഞ്ചി അരിഞ്ഞതും ചുവന്നുള്ളിയും പച്ചമുളകും,കറിവേപ്പില,വറ്റല്‍മുളക് ഇവയുമിട്ട് നന്നായി വഴറ്റി അതിലേയ്ക്ക് മീനും തേങ്ങയും ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ആവശ്യത്തിന് ഉപ്പും കാശ്മീരി മുളകുപൊടിയും ചേര്‍ത്തിളക്കി വാങ്ങുക

0 comments:

Post a Comment